തിരുവനന്തപുരം> നിയമസഭാ സെക്രട്ടറിയറ്റ് ജീവനക്കാർക്കിടയിൽ വൻതോതിൽ കോവിഡ് പടരുന്നു എന്ന പ്രതിപക്ഷ സർവീസ് സംഘടനയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
രണ്ടാം സമ്മേളനത്തിനും ഓണാവധിക്കും ശേഷം നൂറിലധികം ജീവനക്കാർക്ക് നടത്തിയ ആർടിപിസിആർ പരിശോധനയിൽ രണ്ടു പേർ മാത്രമാണ് പോസിറ്റീവായിട്ടുള്ളത്. അനാവശ്യഭീതി പരത്തി ജീവനക്കാരെ പരിഭ്രാന്തരാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമം അപലപനീയമാണ്. തെറ്റിദ്ധാരണജനകമായ വാർത്ത മാധ്യമങ്ങൾക്ക് നൽകി നിയമസഭാ സെക്രട്ടറിയറ്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.