30 വയസ്സുള്ള പട്രീഷ്യ ക്രിസ്റ്റീൻ ആണ് സ്വയം വിവാഹം ചെയ്തത്. 30 വയസ്സായതോടെ വിവാഹം കഴിക്കാനുള്ള സമ്മർദ്ദം തനിക്കേറി എന്ന് പട്രീഷ്യ വ്യക്തമാക്കി. ഇതേ തുടർന്നാണ് എട്ട് വർഷം മുമ്പ് പങ്കാളിയുമായി നടത്തിയ വിവാഹനിശ്ചയം അവസാനിപ്പിക്കുകയും കഴിഞ്ഞ വർഷം സ്വയം വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തത്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള പട്രീഷ്യ, കഴിഞ്ഞ വർഷം മേയിൽ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് സ്വയം വിവാഹിതയായി. ഒരു വിവാഹ മോതിരം, പൂക്കൾ, ബോഹെമിയൻ വിവാഹ വസ്ത്രം എന്നിവയ്ക്കായി വിവാഹത്തിന് 50 പൗണ്ട് മാത്രമാണ് പട്രീഷ്യ ചിലവാക്കിയത്. 30 മിനിറ്റ് നീണ്ടുനിന്ന വിവാഹ ചടങ്ങിൽ പെട്രീഷ്യ സ്വയം സ്നേഹിക്കേണ്ട ആവശ്യകതെയെപ്പറ്റിയാണ് പ്രസംഗിച്ചത്.
“സമൂഹത്തിൽ നിലനിൽക്കുന്ന ചിന്താഗതികളെ കശക്കിയെറിയാനും ഏറ്റവും പ്രധാനപ്പെട്ട ബന്ധം സ്വയമുള്ള സ്നേഹമാണ് എന്ന് പറയാനും ഞാൻ ആഗ്രഹിച്ചു” പട്രീഷ്യ മിററിനോട് പറഞ്ഞു. ചടങ്ങിനുശേഷം പട്രീഷ്യയും അവളുടെ ഒൻപത് സുഹൃത്തുക്കളും പാർക്കിൽ വിവാഹം ആഘോഷിച്ചു. വിവാഹത്തിന് ശേഷം, പട്രീഷ്യ ഇൻസ്റ്റാഗ്രാമിൽ എഴുതി, “ഞാൻ അതെ … എന്നോട് തന്നെ യെസ് എന്ന് പറഞ്ഞു!”
അതെ സമയം ഭാവിയിൽ ഒരു പങ്കാളിയെ കണ്ടുമുട്ടുക എന്ന ആശയം പട്രീഷ്യ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. കാരണം സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആത്യന്തികമായി തന്നെ ഒരു മികച്ച പങ്കാളിയാക്കുമെന്ന് പട്രീഷ്യ വിശ്വസിക്കുന്നു.