നെടുമ്പാശേരി > ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ച വിഷമത്തിൽ ചെങ്ങമനാട് കപ്രശേരി പൊട്ടയില്‍ (വലിയവീട്ടില്‍) കുഞ്ഞുമോന്റെയും ഉഷയുടെയും മകൻ വിഷ്ണു (31) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. സൗദിയിൽവച്ചാണ് വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും മരിക്കുന്നത്. രണ്ടാഴ്ചമുമ്പ് വിഷ്ണു തിരികെ നാട്ടിലെത്തി. വ്യാഴം രാവിലെ കാണാതായതോടെ വീട്ടുകാര്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
അവശനിലയിലായിരുന്ന വിഷ്ണുവിനെ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൗദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈയിൽ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു ഗാഥ. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ടുദിവസത്തിനുശേഷം മരിച്ചു.