Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

നൗഷാദ് ദി ബിഗ് ഷെഫ്; യാത്രയായത്‌ രുചിക്കൂട്ടുകളുടെ വലിയ തമ്പുരാന്‍

by News Desk
August 27, 2021
in ARTS & STAGE, CINEMA, KERALA
0
നൗഷാദ് ദി ബിഗ് ഷെഫ്; യാത്രയായത്‌ രുചിക്കൂട്ടുകളുടെ വലിയ തമ്പുരാന്‍
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാളിക്ക് അത്ര പരിചിതമല്ലാതിരുന്ന മറുനാടൻ ഭക്ഷണത്തിന്റെ പുതുരുചികൾ പരിചയപ്പെടുത്തുന്നതിൽ എന്നും മുന്നിലായിരുന്നു നൗഷാദ്. ബിരിയാണി എന്ന വിഭവത്തിന് കേരളത്തിൽ ഇപ്പോഴുള്ള പ്രചാരം നേടിക്കൊടുത്തതിൽ ദി ബിഗ് ഷെഫ് നൗഷാദിന്റെ കൈപ്പുണ്യത്തിന് അത്ര ചെറുതല്ലാത്ത പങ്കുണ്ട്.

നൗഷാദിന് തൊഴിലും അഭിനിവേശവും ജീവിതവുമെല്ലാം പാചകമായിരുന്നു. കുട്ടിക്കാലത്ത് പിതാവ് തിരുവല്ലയിൽ നൗഷാദ് എന്ന പേരിൽ നടത്തിയിരുന്ന ഹോട്ടലിൽ സമയം ചെലവഴിക്കുന്നതായിരുന്നു നൗഷാദ് കൂടുതലും ചെയ്തിരുന്നത്. ചെറിയ രീതിയിൽ നടത്തിയിരുന്ന ഹോട്ടലായിരുന്നതിനാൽകുടുംബത്തിലെ എല്ലാവരും ചേർന്നാണ് ഹോട്ടലിലെ ഓരോ പണികളും ചെയ്തിരുന്നത്.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ അടുക്കളയിൽ സഹായിക്കാനായി നൗഷാദും ഉണ്ടായിരുന്നു. പാചകത്തോടുള്ള നൗഷാദിന്റെ അമിതമായ അഭിനിവേശം ആ അടുക്കളയിൽനിന്നുകിട്ടിയതാണ്.എൺപതുകളുടെ തുടക്കത്തിൽ നൗഷാദ് ഹോട്ടൽ മാനേജമെന്റ് പഠിക്കാനായി ബാംഗ്ലൂരിലേക്കു പോയി. അവിടെ നിന്നാണ് രുചികളുടെയും പാചകത്തിന്റെയും വലിയ ലോകത്തെക്കുറിച്ച് അറിയുകയും അതിലെ വലിയ സാധ്യതകളും അദ്ദേഹം മനസ്സിലാക്കുകയും ചെയ്യുന്നത്.

ബിരിയാണി തന്നെയായിരുന്നു എന്നും നൗഷാദിന്റെ സിഗ്നേച്ചർ വിഭവം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ബിരിയാണി എന്ന വിഭവം ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളാണ് നൗഷാദ്. കേരളത്തിലെ ബിരിയാണികളുടെ കേന്ദ്രമായ വടക്കൻ കേരളത്തിലെ ബിരിയാണികളിൽനിന്ന് വ്യത്യസ്തമായി തന്റേതായ ശൈലിയിൽ ബിരിയാണി ഉണ്ടാക്കിയാണ് മലയാളികളുടെ മനസ്സിൽ നൗഷാദ് സ്ഥാനം നേടിയെടുക്കുന്നത്.

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ബാംഗ്ലൂരിലേക്കു ചേക്കേറിയതിനു ശേഷം കേരളത്തിൽ അന്ന് സുലഭമായി ലഭ്യമല്ലാത്ത സെലറി, കാപ്സിക്കം, സ്പ്രിംഗ് ഒനിയൺ പോലുള്ള ചൈനീസ് പച്ചക്കറികൾ ബാംഗ്ലൂരിൽനിന്ന് തീവണ്ടിയിൽ എത്തിച്ച് വിഭവങ്ങൾ പാചകം ചെയ്തു. അന്നും ഇന്നും മലയാളികൾക്ക് അത്രകണ്ട് പരിചിതമല്ലാത്ത വിഭവങ്ങൾ പരിചയപ്പെടുത്തിയും പരീക്ഷണങ്ങൾ നടത്തിയതുകൊണ്ടുമാകണം ഈ മേഖലയിലെ മറ്റുള്ളവരിൽനിന്ന് നൗഷാദ് എന്നും വ്യത്യസ്തനായി നിന്നത്. അതുകൊണ്ടുതന്നെയാകണം എന്നും പുതിയ വിഭവങ്ങൾ തേടിയുള്ള തന്റെ യാത്രകൾ നൗഷാദ് ഒരിക്കലും അവസാനിപ്പിക്കാതിരുന്നത്.

ബാംഗ്ലൂരിൽനിന്ന് വന്ന് ഹോട്ടലിൽ പുതിയ വിഭവങ്ങളൊക്കെ പരീക്ഷിച്ചു വരുന്നതിനിടെയാണ് കാറ്ററിങ്ങിലേക്ക് തിരിയുന്നത്. പിതാവിന്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടക്കുന്ന പരിപാടികൾക്ക് പുതുമയാർന്ന വിഭവങ്ങളൊക്കെ ഒരുക്കിയായിരുന്നു തുടക്കം. അങ്ങനെ പതുക്കെ ചെറിയൊരു കാറ്ററിങ് യൂണിറ്റ് തുടങ്ങി. അക്കാലത്ത് തെക്കൻ കേരളത്തിൽ ഇത്തരം സ്ഥാപന ങ്ങൾ കുറവായിരുന്നു. ബിരിയാണി പോലുള്ള വിഭവങ്ങളുണ്ടാക്കുന്നവർ വളരെക്കുറവ്. അധികം വൈകാതെ തന്നെ എറ്റവും തിരക്കേറിയ കാറ്ററിങ് യൂണിറ്റായി മാറുകയായിരുന്നു നൗഷാദിന്റെ സംരംഭം.

ഈ മേഖലയിൽ 50 വർഷത്തിലേറെയുള്ള പാരമ്പര്യവും ഭക്ഷണകലയിലെ അറിവുമാണ് നൗഷാദ് ദി ബിഗ് ഷെഫ് എന്ന പേരിൽ ഭക്ഷ്യശൃംഖല തുടങ്ങാൻ നൗഷാദിനെ പ്രേരിപ്പിച്ചത്. കേരളത്തിലും ബെംഗളൂരുവിലും യു.എ.ഇയിലുമായി നിരവധി ബ്രാഞ്ചുകൾ നൗഷാദിന്റെ നൗഷാദ് ദി ബിഗ് ഷെഫ് റെസ്റ്റോറന്റിനുണ്ട്.

പാചകം പോലെത്തന്നെ നൗഷാദിന് പ്രിയപ്പെട്ടതായിരുന്നു സിനിമയും. സുഹൃത്തും സംവിധായകനുമായ ബ്ലെസ്സി ആദ്യം സംവിധാനം ചെയ്ത ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു നൗഷാദ് മലയാള സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. 2005-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായി കാഴ്ച മാറി. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ലയൺ, പയ്യൻസ് എന്നീ ചിത്രങ്ങളിലും നൗഷാദ് നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞു.

Content highlights: Noushad the big chef the one who redifined the world of taste for keralites

Previous Post

സര്‍ക്കാര്‍ ഇപ്പോഴും മോഹാലസ്യത്തില്‍; 100-ാം ദിനത്തില്‍ വിമര്‍ശനവുമായി വി.ഡി. സതീശന്‍

Next Post

നിര്‍മല്‍ NR 239 നറുക്കെടുപ്പ്: 70 ലക്ഷം ഈ ഭാഗ്യവാന്, ഇവർ മറ്റ് വിജയികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിര്‍മല്‍-nr-239-നറുക്കെടുപ്പ്:-70-ലക്ഷം-ഈ-ഭാഗ്യവാന്,-ഇവർ-മറ്റ്-വിജയികൾ

നിര്‍മല്‍ NR 239 നറുക്കെടുപ്പ്: 70 ലക്ഷം ഈ ഭാഗ്യവാന്, ഇവർ മറ്റ് വിജയികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.