ന്യൂഡല്‍ഹി: രാജ്യത്ത് തുടരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അപേക്ഷയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റഷിദ് ഖാന്‍. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്ഫോടനത്തിന് പിന്നാലെയാണ് റഷീദ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. “കാബൂളില്‍ വീണ്ടും രക്തച്ചൊരിച്ചില്‍, അഫ്ഗാനിസ്ഥാനെ കൊല്ലുന്നത് ദയവായി അവസാനിപ്പിക്കു,” റഷിദ് കുറിച്ചു.
വ്യാഴാഴ്ച നടന്ന സ്ഫോടനത്തില്‍ 85 മരണമാണ് സംഭവിച്ചത്. കൊല്ലപ്പെട്ടവരില്‍ 72 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്നും സംഭവത്തില്‍ അപലപിക്കുന്നതായും താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇത് രണ്ടാമത്തെ തവണയാണ് റഷീദ് ഖാന്‍ ലോക ജനതയോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. അഫ്ഗാന്‍ ജനതയെ കഷ്ടതയില്‍ ഉപേക്ഷിച്ച് പോകരുതെന്ന് ലോക നേതാക്കളോട് റഷീദ് ഓഗസ്റ്റ് 10 ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
“പ്രിയപ്പെട്ട ലോക നേതാക്കളെ, എന്റെ രാജ്യം കഷ്ടതയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ക്കാണ് ദിവസവും കൊല്ലപ്പെടുന്നത്. വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങല്‍ പലായനം ചെയ്യുകയാണ്. കഷ്ടതകളില്‍ ഞങ്ങളെ ഉപേക്ഷിച്ചു പോകരുത്,” റഷീദ് ട്വിറ്ററില്‍ എഴുതി.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ ക്രിക്കറ്റ് മത്സരങ്ങളും മാറ്റി വച്ചു. അടുത്ത മാസം ശ്രീലങ്കയില്‍ വച്ച് നടക്കാനിരുന്ന അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ ഏകദിന പരമ്പര അടുത്ത വര്‍ഷത്തേക്കാണ് മാറ്റി വച്ചിരിക്കുന്നത്. പുരുഷന്മാരുടെ ക്രിക്കറ്റില്‍ ഇടപെടില്ല എന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വനിതകളുടെ കാര്യത്തില്‍ വ്യക്തതയില്ല.
Also Read: പകരം വീട്ടി ആന്‍ഡേഴ്സണ്‍, പിന്നാലെ റൂട്ടിന്റെ മുത്തം; കോഹ്ലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകരും
The post അഫ്ഗാന്‍ ജനതയെ കൊല്ലുന്നത് അവസാനിപ്പിക്കു; അപേക്ഷയുമായി റഷീദ് ഖാന്‍ appeared first on Indian Express Malayalam.