മോസ്കോ
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന് പിടിച്ചെടുത്തെങ്കിലും താലിബാനെ അംഗീകരിക്കണോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റഷ്യ അറിയിച്ചു. അഫ്ഗാന് പൗരന്മാരോടും റഷ്യന് ഉദ്യോഗസ്ഥരോടും എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമര് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. അഫ്ഗാനിസ്ഥാനില് സമാധാനമുണ്ടാവുക എന്നതാണ് പ്രധാനം. 2003ൽ റഷ്യ ഭീകര സംഘടനകളുടെ പട്ടികയിൽ താലിബാനെ ഉൾപ്പെടുത്തിയിരുന്നു.