കാബൂള്
കാബൂള് വിമാനത്തവളത്തിനുചുറ്റും താലിബാന് നിയന്ത്രണം ശക്തമാക്കിയതായി അമേരിക്ക. വിമാനത്താവളത്തിലേക്ക് കടക്കുന്ന ചെക്പോസ്റ്റുകളില് പരിശോധന കര്ശനമാക്കി. ഇതോടെ വിമാനത്താവളത്തിനു ചുറ്റുംകൂടിയിട്ടുള്ള ആളുകളുടെ എണ്ണത്തില് കുറവുണ്ടായി. ചൊവ്വാഴ്ച രാജ്യംവിടാനായി വിമനത്താവളത്തിൽ തടിച്ചുകൂടിയിരുന്നവരുടെ എണ്ണത്തിന്റെ പകുതിമാത്രമെ ബുധനാഴ്ച ഉണ്ടായിട്ടുള്ളു.
നിലവില് കാബൂള് വിമാനത്താവളില്നിന്നാണ് അമേരിക്കന് എംബസി പ്രവര്ത്തിക്കുന്നത്. 31നുശേഷം, കാബൂൾ വിമാനത്താവളം നിയന്ത്രിക്കേണ്ടത് യുഎസിന്റെ ഉത്തരവാദിത്തമല്ലെന്നും രാജ്യവുമായി ബന്ധപ്പെടാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഏകമാര്‍ഗം എന്ന നിലയില് വിമാനത്താവളത്തിന്റെ നടത്തിപ്പ് താലിബാന്റെ ഉത്തരവാദിത്തമാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ് കിര്ബി പറഞ്ഞു
അതിനിടെ വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ താലിബാന് തുർക്കിയുടെ സാങ്കേതിക സഹായം തേടിയതായി റിപ്പോര്ട്ടുണ്ട്. തീരുമാനമായിട്ടില്ലെന്ന് തുർക്കി പ്രതികരിച്ചു. മറ്റ് വിദേശ സൈന്യങ്ങള്ക്കൊപ്പം തുര്ക്കിയുടെ സൈന്യവും 31ന് തന്നെ രാജ്യം വിടണമെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്.