മെക്സിക്കോ സിറ്റി > റോബോട്ടിക് സാങ്കേതിവിദ്യയില് അന്താരാഷ്ട്രതലത്തില് ശ്രദ്ധിക്കപ്പെട്ട അഫ്ഗാനിലെ അഞ്ച് പെണ്കുട്ടികള് മെക്സിക്കോയില് അഭയംതേടി. മെക്സിക്കോ സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ മെക്സിക്കൻ വിദേശകാര്യ സഹ മന്ത്രി മാർത്ത ഡെൽഗാഡോ സ്വീകരിച്ചു. 2017ല് വാഷിങ്ടണില് റോബോട്ടിക്സ് മത്സരത്തില് ഇവര് പങ്കെടുത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കി.
താലിബാന് അധികാരം പിടിച്ചതിനു പിന്നാലെ ഇവര്ക്കായി തെരച്ചില് നടത്തിയെന്നും പിടിക്കപ്പെട്ടാൽ വധിച്ചേക്കുമെന്നും റിപ്പോര്ട്ടുണ്ടായിരുന്നു. ടീമിലെ ഒമ്പതുപേര് ദോഹയില് എത്തിയിട്ടുള്ളതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന 124 പേരെയും കഴിഞ്ഞ ദിവസം മെക്സിക്കോയില് എത്തിച്ചു.