കൊൽക്കത്ത
ഏഷ്യയിലെ പുരാതന ഫുട്ബോൾ ടൂർണമെന്റായ ഡ്യുറാന്റ് കപ്പിന്റെ 130–-ാംപതിപ്പ് സെപ്തംബർ അഞ്ചുമുതൽ ഒക്ടോബർ മൂന്നുവരെ കൊൽക്കത്തയിൽ നടക്കും. പതിനാറ് ടീമുകൾ പങ്കെടുക്കും. കേരളത്തിന്റെ പ്രതിനിധികളായി ബ്ലാസ്റ്റേഴ്സും ഗോകുലവും ഉണ്ടാകും.
ഗോകുലം നിലവിലെ ചാമ്പ്യൻമാരാണ്. ഇറ്റലിക്കാരൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസിന്റെ കീഴിൽ ടീം പരിശീലനം തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ടൂർണമെന്റിനെത്തുന്നത്. ഇവാൻ വുകോമനോവിച്ച് മുഖ്യ കോച്ചായി ചുമതലയേറ്റശേഷമുള്ള ആദ്യ പരീക്ഷണം.
ഉദ്ഘാടനമത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സ് കൊൽക്കത്ത മുഹമ്മദൻസിനെ നേരിടും. സെപ്തംബർ 27, 29 തീയതികളിൽ സെമിയും ഒക്ടോബർ മൂന്നിന് ഫൈനലും നടക്കും. ഗ്രൂപ്പ് എ: എയർഫോഴ്സ്, ബംഗളൂരു യുണൈറ്റഡ്, സിആർപിഎഫ്, മുഹമ്മദൻസ്. ഗ്രൂപ്പ് ബി: ആർമി ഗ്രീൻ, എഫ്സി ഗോവ, ജംഷഡ്പുർ എഫ്സി, സുദേവ് ഡൽഹി. ഗ്രൂപ്പ് സി: കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി, ഡൽഹി എഫ്സി, ഇന്ത്യൻ നേവി. ഗ്രൂപ്പ് ഡി: ഗോകുലം, അസം റൈഫിൾസ്, ആർമി റെഡ്, ഹൈദരാബാദ് എഫ്സി.