ടോക്യോ
ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ ആദ്യമത്സരത്തിനിറങ്ങിയ രണ്ടുപേരും തോറ്റു. സൊനാൽബെൻ പട്ടേൽ ചൈനയുടെ ലോക നാലാംനമ്പർ താരം ക്വിയാൻ ലിയോട് തോറ്റു. ഭവിനാബൻ പട്ടേലിനെ ചൈനീസ് താരം യിങ് സോയു കീഴടക്കി. രണ്ട് ഇന്ത്യക്കാർക്കും ഇന്നും കളിയുണ്ട്.
ബ്രിട്ടന്റെ സൈക്ലിങ് താരം സാറ സ്റ്റോറി 15–-ാംസ്വർണം നേടി. എട്ടാമത്തെ പാരാലിമ്പിക്സിനെത്തിയ നാൽപ്പത്തിമൂന്നുകാരി 1992 മുതൽ വേദിയിലുണ്ട്. ആദ്യത്തെ നാല് ഒളിമ്പിക്സിൽ നീന്തൽതാരമായി മെഡൽ നേടി. അടുത്ത നാലെണ്ണത്തിൽ സൈക്ലിങ്ങിലും. ആദ്യദിനം ആറ് സ്വർണമടക്കം 10 മെഡലുമായി ഓസ്ട്രേലിയയാണ് മുന്നിൽ. ചൈനയ്ക്ക് അഞ്ച് സ്വർണമടക്കം എട്ട് മെഡലുണ്ട്.