കാബൂള്
താലിബാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതായി ചൈന. കാബൂളിലെ ചൈനീസ് അംബാസഡർ വാങ് യൂവും താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസിലെ ഉപമേധാവി അബ്ദുൾ സലാം ഹനാഫിയുമാണ് ചർച്ച നടത്തിയത്. ചര്ച്ച ഫലപ്രദമായിരുന്നു എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്ബിന് പ്രതികരിച്ചു.
ചൈനീസ് നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയും അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും രാജ്യങ്ങള് തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചര്ച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. സ്വന്തം ഭാവി സംബന്ധിച്ച സ്വതന്ത്ര തീരുമാനമെടുക്കാനും നയങ്ങള് രൂപീകരിക്കാനും അഫ്ഗാൻ ജനതയ്ക്ക് എല്ലാ പിന്തുണയും നല്കുന്നതായി ചൈന അറിയിച്ചു.