തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഇ–- ഫയലുകളുടെ വിവരം ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കാൻ സർക്കാർ ഉത്തരവായി. ഇതിനായി സെക്രട്ടറിയറ്റ് മാതൃകയിൽ എല്ലാ ഓഫീസിലും ഉദ്യോഗസ്ഥർ പേഴ്സണൽ രജിസ്റ്റർ സൂക്ഷിക്കണം. ഇക്കാര്യം മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥ ഭരണ–-പരിഷ്കരണ വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞു.
പേപ്പർ ഫയൽ സംബന്ധിച്ച വിവരം നേരത്തെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ട്. ഫയലിൽ കാലതാമസം കണ്ടെത്താനും ഒഴിവാക്കാനും രജിസ്റ്റർ നിർബന്ധമാണ്. ഇതിനാൽ ഇ–-ഓഫീസ് വഴിയുള്ള എല്ലാ ഫയലുകളുടെയും തപാലിന്റെയും വിശദാംശം രജിസ്റ്ററിൽ രേഖപ്പെടുത്തണം. സംസ്ഥാനത്ത് മിക്ക ഓഫീസുകളിലും ഇ–-ഫയൽ സംവിധാനമുണ്ട്. ഇവയുടെ വിശദാംശം ഇനി രജിസ്റ്ററിൽ ലഭിക്കും. ഫയൽ നീക്കം സുതാര്യവും കാര്യക്ഷമവുമാക്കാൻ നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു.