പ്രദേശവാസികൾക്ക് സൗജന്യം ചെയ്യുന്നത് ആലോചിക്കണമെന്നും കത്തിൽ പറയുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ പിരിവ് തുടങ്ങാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവളം-കാരോട് ദേശീയപാതയിൽ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടാം ദിവസവും ടോൾ പിരിവ് നിര്‍ത്തിവെച്ചു. പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കാതെയും ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാവിലെ എട്ടു മണിക്ക് ടോൾ പിരിവ് ആരംഭിച്ചതോടെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ പ്രതിഷേധിക്കുന്നവരും ടോൾ പിരിക്കുന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു. കോവളം എംഎൽഎ എം വിന്‍സെന്റ് പ്രതിഷേധിക്കാനെത്തിയിരുന്നു.