Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ബർഗർ ഡേ സ്പെഷ്യൽ! ബർഗറുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത 7 കാര്യങ്ങൾ

by News Desk
August 26, 2021
in VIRAL
0
ബർഗർ-ഡേ-സ്പെഷ്യൽ!-ബർഗറുകളെക്കുറിച്ച്-നിങ്ങൾക്കറിയാത്ത-7-കാര്യങ്ങൾ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

പഴംപൊരിയും പരിപ്പ് വടയും നമ്മൾ മലയാളികൾക്ക് ‘ദേശീയ’ ഭക്ഷണങ്ങളിൽപെട്ട ചിലതാണ്. എന്നാൽ അടുത്ത കാലത്തായി പല വിദേശികളും മലയാളികളുടെ തീൻമേശയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറെ ഡിമാന്റുള്ള ഒരു ഭക്ഷണ വിഭവമാണ് ബർഗർ. ജങ്ക് ഫുഡ് എന്നതിന്റെ പര്യായമായി പലരും കാണുന്നത് ബർഗർ ആണ്. പല ആരോഗ്യ വിദഗ്ധരും അതുകൊണ്ട് തന്നെ ബർഗർ കഴിക്കുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെടാറുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും ബർഗർ ആസ്വദിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടി വരികയാണ്. അതുകൊണ്ട് തന്നെയാണ് ബർഗറിനായി ലോകം ഒരു ദിവസം തന്നെ മാറ്റി വച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 ആണ് ബർഗർ ഡേ ആയി ലോകമെമ്പാടും ആചരിക്കുന്നത്. ഇന്നേ ദിവസം സങ്കോചം കൂടാതെ ഒരു ബർഗർ കഴിക്കാം. അതെ സമയം ബർഗർ കഴിക്കുന്നതോടൊപ്പം ഫാസ്റ്റ്‌ഫുഡ്‌ ലോകത്തെ ഈ രാജാവിനെപ്പറ്റി നിങ്ങളറിയാത്ത 7 കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാം.

ബർഗർ എന്നത് യഥാർത്ഥത്തിൽ ചുരുക്കപ്പേരാണ്. ജനപ്രിയ ഫാസ്റ്റ് ഫുഡിന്റെ യഥാർത്ഥ പേര് ഹാംബർഗർ എന്നാണ്. ജർമ്മൻ കുടിയേറ്റക്കാർ അമേരിക്കയിൽ അവതരിപ്പിച്ച ഹാംബർഗ് സ്റ്റീക്കുകളിൽ നിന്നാണ് ഈ പേര് വന്നത്. ജർമനിയിലെ ഹാംബർഗ് പ്രദേശത്തുനിന്ന് വന്നവരാണ് ഈ കുടിയേറ്റക്കാർ എന്നും വാദങ്ങളുണ്ട്.

മക്ഡൊണാൾഡ്സ് ചില്ലറക്കാനല്ല

ബർഗർ കട എന്നോർക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾ ഓർക്കുക മക്ഡൊണാൾഡ്സ് ആയിരിക്കും. ഇതുവരെ ലോകമെമ്പാടുമുള്ള മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകൾ 300 ബില്യണിലധികം ബർഗറുകൾ വിറ്റതായാണ് കണക്ക്. ബർഗർ വില്പനയുടെ റെക്കോർഡും മക്ഡൊണാൾഡ്സിന് തന്നെ. ഓരോ സെക്കൻഡിലും 75-ലധികം ബർഗറുകളാണ് മക്ഡൊണാൾഡ്സ് വിൽക്കുന്നത്.

സർവവ്യാപി ബർഗർ

ബർഗർ എന്നാണ് അമേരിക്കയിലും ഇന്ത്യയിലുമൊക്കെ ഈ വിഭവത്തെ വിളിക്കുന്നത്. അതെ സമയം ചില രാജ്യങ്ങളിൽ സാൻഡ്വിച് എന്ന പേരിൽ വിറ്റഴിക്കുന്നതും ബർഗർ തന്നെയാണ്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന 60 ശതമാനം സാൻഡ്വിച്ചുകളും യഥാർത്ഥത്തിൽ ബർഗറുകളാണ്.

ഫ്രാൻസിൽ നിന്നല്ല! ഫ്രഞ്ച് ഫ്രൈസിനെപ്പറ്റി നിങ്ങൾ കേട്ടിട്ടില്ലാത്ത 10 കാര്യങ്ങൾ

അമേരിക്കക്കാർ പ്രതിവർഷം 50 ബില്യൺ ബർഗറുകൾ തിന്നുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കക്കാർ ആഴ്ചയിൽ ശരാശരി മൂന്ന് തവണ ബർഗർ കഴിക്കും. ഒരു വർഷം അമേരിക്കക്കാർ കഴിക്കുന്ന ബർഗറുകൾ നിരയായി ക്രമീകരിച്ചാൽ അത് ഭൂമിയെ 32 തവണയോ അതിൽ കൂടുതലോ വലയം ചെയ്യും.

1921ലാണ് ആദ്യ ബർഗർ വിറ്റത്

ബർഗർ എന്നറിയപ്പെടുന്ന ഹാംബർഗർ, ലോകമഹായുദ്ധ കാലഘട്ടത്തിലാണ് ആദ്യമായി വിറ്റത്. 1921ൽ യുഎസ്എയിൽ ഒരു ഫാസ്റ്റ്ഫുഡ് ജോയിന്റ് ആദ്യമായി വിറ്റ ബർഗറിന് 5 സെന്റായിരുന്നു വില.

ആദ്യ ബർഗർ കണക്റ്റിക്കട്ടിൽ

1900-ൽ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലാണ് ആദ്യത്തെ ബർഗർ ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ഇപ്പോഴും ബർഗറിന് ചേരുവകളായി ഉള്ളി, തക്കാളി, ചീസ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ മാത്രമേ ലഭിക്കൂ. കെച്ചപ്പ്, മസ്റ്റാഡ് സോസ്, മയോണൈസ് എന്നിങ്ങനെ യാതൊരു സോസും ഇവിടെ ലഭ്യമല്ല.

കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ

ഡച്ച് ഷെഫ് ആയ റോബർ‌ട്ട് ജാൻ‌ ഡി വീൻ‌ ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബർഗർ അടുത്തിടെ തയ്യാറാക്കിയത്. ഡി ഡാൽ‌ട്ടൺ‌സ് ഡൈനർ എന്ന ഭക്ഷണശാല നടത്തുന്ന റോബർട്ട് ലോകത്തിലെ ഏറ്റവും വിലയുള്ള ബർഗറിന് ഒരു പേരും നൽകിയിട്ടുണ്ട്, ദി ഗോൾഡൻ ബോയ്. ഒരൊറ്റ കഷണത്തിന് 5,000 ഡോളർ, ഏകദേശം 4,41,305 രൂപയാണ് വില. ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണ വിഭവങ്ങളാണ് ദി ഗോൾഡൻ ബോയ് ബർഗറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വർണ്ണം കൊണ്ടുള്ള ഇലകൾ, കുങ്കുമം, വാഗ്യു ബീഫ്, കാവിയാർ എന്നിങ്ങനെയുള്ള ചേരുവകളാണ് ദി ഗോൾഡൻ ബോയ് ബർഗറിന്റെ വില ഇത്രയും കൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ കോപി ലുവാക്ക് ഉപയോഗിച്ച് നിർമ്മിച്ച ബാർബിക്യൂ സോസിൻ്റെ ഒപ്പമാണ് ദി ഗോൾഡൻ ബോയ് ബർഗർ വിളമ്പുക. ഡോം പെരിഗ്നൺ ഷാംപെയ്ൻ ഒഴിച്ച് തയ്യാറാക്കിയ ബൺ ആണ് ദി ഗോൾഡൻ ബോയിൽ ഉപയോഗിക്കുന്നത്.

Previous Post

കെ.എഫ്.എ. മാധ്യമ പുരസ്‌കാരം സിറാജ് കാസിമിനും മുരളി കൃഷ്ണനും

Next Post

കളത്തിലെ ആവേശത്തിനപ്പുറം കോഹ്ലി നല്ല വ്യക്തി: കെയില്‍ ജാമിസണ്‍

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
കളത്തിലെ-ആവേശത്തിനപ്പുറം-കോഹ്ലി-നല്ല-വ്യക്തി:-കെയില്‍-ജാമിസണ്‍

കളത്തിലെ ആവേശത്തിനപ്പുറം കോഹ്ലി നല്ല വ്യക്തി: കെയില്‍ ജാമിസണ്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.