കൊച്ചി: കേരളാ ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ.) മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാതൃഭൂമി റിപ്പോർട്ടർ സിറാജ് കാസിം, ഫോട്ടേഗ്രഫർ മുരളി കൃഷ്ണൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
രാംകോ കേരള പ്രീമിയർ ലീഗ് (2020-21) മത്സരങ്ങൾ റിപ്പോർട്ടു ചെയ്തതിനാണ് പുരസ്കാരം. ഓഗസ്റ്റ് 30-ന് നടക്കുന്ന കെ.എഫ്.എ. വാർഷിക പൊതുയോഗത്തിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.
Content Highlights: kfa media award to siraj kassim and murali krishnan