തങ്ങൾക്ക് പങ്കാളിത്തമില്ലാത്ത ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരും, വെട്ടിമാറ്റുന്നവരും ഓർത്തിരിക്കണം ഈ ചിത്രം! എന്ന കുറിപ്പോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ഒരു ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. കാലാപാനി എന്ന സിനിമയിൽ മോഹൻലാൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഷൂ നക്കുന്ന ചിത്രമായിരുന്നു രാഹുൽ പങ്കുവെച്ചത്.
എന്നാൽ ആ ചിത്രം പങ്കുവെച്ചതിനു പിന്നാലെ സംഘപരിവാറുകർ തനിക്കെതിരെ രംഗത്തെത്തിയെന്ന് രാഹുൽ ഇന്ന് മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
രാഹുലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ ഞാൻ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. അതിൽ ആരുടെയും പേര് പരാമർശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് എഴുതിയത്.
ഒരു പേരും ഞാൻ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് നീ ഞങ്ങളുടെ വീർ സവർക്കർ ജിയെ അപമാനിക്കുമോടാ എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം,
1) ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സവർക്കറിനെ ഓർമ്മ വരുന്നതെന്താണ്?
2) അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് വിർ എന്ന് വിളിച്ച് നിങ്ങൾ ആ പാവത്തിനെ കളിയാക്കുന്നത്?- രാഹുൽ
ഫെയ്സ്ബുക്ക് കുറിപ്പിൽ ആരായുന്നു.
content highlights:rahul mamkootathil facebook post