തിരുവനന്തപുരം > കൊച്ചി മയക്കുമരുന്ന് കേസില് കുറ്റക്കാര്ക്ക് എതിരെ കര്ശന നടപടിക്ക് നിര്ദേശം നല്കി മന്ത്രി എം വി ഗോവിന്ദന്. കേസില് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. പ്രതികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് എക്സൈസ് കമ്മീഷണര്ക്ക് മന്ത്രി നിര്ദേശം നല്കി.
ക്രമക്കേടുകള്ക്ക് എതിരെ സര്ക്കാരിന് അയഞ്ഞ നിലപാട് ഇല്ലെന്നും ലഹരി മാഫിയയ്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 19 -ാം തീയതി പുലര്ച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി പ്രതികള് പിടിയിലായത്.
ഇവരില് നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് ഇവര് താമസിച്ചിരുന്ന ഫ്ലാറ്റില് അലക്കാനിട്ട തുണികള്ക്കിടയില് ഒളിപ്പിച്ച ഒരു ബാഗില് നിന്ന് ഒരു കിലോയിലധികം എംഡിഎംഎകൂടി പിടിച്ചു.