തിരുവനന്തപുരം > കഴിഞ്ഞവർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ നിർണയിക്കാൻ സമിതികളെ നിശ്ചയിച്ചു.
കഥാ വിഭാഗത്തിൽ സംവിധായകൻ ആർ ശരത് ജൂറി അധ്യക്ഷനാകും. തിരക്കഥാകൃത്ത് എസ് ഹരീഷ്, നടി ലെന, സംവിധായകരായ സുരേഷ് പൊതുവാൾ, ജിത്തു കോളയാട് എന്നിവർ അംഗങ്ങളാകും.
കതേഥര വിഭാഗത്തിൽ ഡോക്യുമെന്ററി, സിനിമാ സംവിധായകൻ സജ്ഞു സുരേന്ദ്രനാണ് അധ്യക്ഷൻ. ഡോക്യുമെന്ററി സംവിധായകൻ എം എസ് ബനേഷ്, ടെലിവിഷൻ അവാർഡ് ജേതാവ് എം എസ് ശ്രീകല, തിരക്കഥാകൃത്ത് സലിൻ മാങ്കുഴി, ഛായാഗ്രാഹകൻ നൗഷാദ് ഷെരീഫ് എന്നിവർ അംഗങ്ങളും.
രചനാ വിഭാഗത്തിൽ നിരൂപകനും സംവിധായകനുമായ ഡോ. കെ ഗോപിനാഥൻ അധ്യക്ഷനാകും. നിരൂപകൻ കെ പി ജയകുമാർ, കലാനിരൂപക കവിതാ ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമാകും.
മൂന്നു സമിതിയുടെയും മെമ്പർ സെക്രട്ടറിയായി ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രവർത്തിക്കും.