മുംബൈ> ഗവേഷകയും എഴുത്തുകാരിയും ദളിത്, ബഹുജൻ പ്രസ്ഥാനങ്ങളുടെ നേതാവുമായ ഗെയിൽ ഓംവെഡ് (81)അന്തരിച്ചു.
അമേരിക്കൻ വംശജയായ ഓംവെഡ് ദലിത് രാഷ്ട്രീയം, സ്ത്രീ സമരം, ജാതി വിരുദ്ധ പ്രസ്ഥാനം എന്നിവയെക്കുറിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കൊയ്ന ഡാമിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവകാശങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ജനകീയ പ്രസ്ഥാനങ്ങളിലും അവർ പങ്കെടുത്തു.
ഭർത്താവും സാമൂഹ്യപ്രവർത്തകനുമായ ഭരത് പതങ്കറിനൊപ്പം അവർ ശ്രമിക് മുക്തിദൾ സ്ഥാപിച്ചു.
യുഎസിൽ കോളേജ് വിദ്യാർത്ഥിയായിരുന്നപ്പോൾ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഓംവെഡ് . ഗവേഷണ വേളയിൽ ഇന്ത്യ സന്ദർശിച്ച അവർ ഇവിടെ സാമൂഹിക പ്രസ്ഥാനങ്ങൾ പഠിക്കുകയും മഹാത്മാ ഫൂലെയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുകയുമായിരുന്നു.‘ പടിഞ്ഞാറൻ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനം’ എന്ന വി്ഷയത്തിലായിരുന്നു പ്രബന്ധം.
പടിഞ്ഞാറൻ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനം, ഇന്ത്യയിലെ ബീഗംപുര, ബുദ്ധമതം, ഡോ. ബാബാസാഹേബ് അംബേദ്കർ, മഹാത്മാ ഫൂലെ, ദളിത്, ജനാധിപത്യ വിപ്ലവം, ജാതി മനസ്സിലാക്കൽ, തുടങ്ങി 25 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.