കേസിൽ പ്രതികളായ എബിനും ലിബിനും ജാമ്യത്തിൽ തുടര്‍ന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയിൽ പോലീസിന്റെ വാദം.
ഇവരുടെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ച ശേഷം ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്നത് ഉൾപ്പടെ അന്വേഷണ വിധേയമാക്കണം എന്ന് കാണിച്ചാണ് പൊലീസ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണ് എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് വട്ടം കോടതി മാറ്റി വെച്ചിരുന്നു.
ഇവരുടെ വാഹനം നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുതത്തിയതിന് യൂട്യൂബര്‍ സഹോദരങ്ങളുടെ നെപ്പോളിയൻ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയുമായിരുന്നു. പിന്നീട്, ഇവര്‍ ആർടിഒ ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന്, സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമാകുകയും ചെയ്തിരുന്നു.