ന്യൂഡൽഹി
ഇന്ത്യയെ വിൽക്കൽ അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിൽപ്പന കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ ആസ്തികളും അടിസ്ഥാനസൗകര്യങ്ങളും കൊള്ളയടിക്കുന്നതിന്റെ വിശദാംശങ്ങളാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ(എൻഎംപി) എന്ന പേരിൽ ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
ജനങ്ങളുടെ സ്വത്ത് മൊത്തത്തിൽ കൊള്ളചെയ്യുകയാണ്. ഭാവിയിലേക്ക് പ്രയോജനപ്പെടേണ്ട സ്വത്ത് താൽക്കാലിക ചെലവുകൾക്ക് എടുത്തുപയോഗിക്കുന്നതിൽ സാമ്പത്തിക യുക്തിയോ വകതിരിവോ ഇല്ല. ശിങ്കിടി മുതലാളിത്തത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്. ദേശീയ ആസ്തികളുടെ കൊള്ളയിൽ പ്രതിഷേധിക്കാനും ചെറുക്കാനും രംഗത്തിറങ്ങാൻ ജനങ്ങളോട് പിബി ആഹ്വാനം ചെയ്തു.