Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇംഗ്ലണ്ട് ആരാധകരുടെ ഇഷ്ടക്കുറവ് കോഹ്ലിക്കൊരു വിഷയമല്ല: നാസര്‍ ഹുസൈന്‍

by News Desk
August 24, 2021
in SPORTS
0
ഇംഗ്ലണ്ട്-ആരാധകരുടെ-ഇഷ്ടക്കുറവ്-കോഹ്ലിക്കൊരു-വിഷയമല്ല:-നാസര്‍-ഹുസൈന്‍
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് ശൈലിക്കും മികവിനുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കളത്തിലെ അദ്ദേഹത്തിന്റെ മനോഭാവം. എതിരാളികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം മൂലം കോഹ്ലിയെ മറ്റു കളിക്കാര്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈനിന്റെ അഭിപ്രായം.

“മൈതാനത്തിലെ കോഹ്ലിയുടെ മനോഭാവം പല ടീമുകളെയും തളര്‍ത്തുന്ന ഒന്നാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും അതിനോട് താത്പര്യം ഇല്ല എന്ന് എനിക്ക് ഉറപ്പാണ്. പ്രത്യേകിച്ചും ഇംഗ്ലണ്ട് ആരാധകര്‍ക്ക് കോഹ്ലിയെ ഇഷ്ടമല്ല. പക്ഷെ അയാള്‍ അത് കാര്യമാക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്,” നാസര്‍ ഹുസൈന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലില്‍ എഴുതി.

കോഹ്ലിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഡങ്കണ്‍ ഫ്ലെച്ചറുമായി സംസാരിച്ചതിനെക്കുറിച്ചും നാസര്‍ ഹുസൈന്‍ ഓര്‍ത്തെടുത്തു. കോഹ്ലിയെ വിജയിയായ ഒരു താരമാണ്, അത് എത്തിപ്പിടിക്കാനുള്ള മികവും അദ്ദേഹത്തിനുണ്ടെന്ന് ഫ്ലെച്ചര്‍ പറഞ്ഞതായി നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

“മത്സരത്തിന് മുന്നോടിയായി സഹതാരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസിലാകും കോഹ്ലി എത്രത്തോളം മത്സരബുദ്ധിയുള്ള വ്യക്തിയാണെന്ന്. ഒരു ടാക്കിള്‍ ചെയ്യുന്നിതിനൊന്നും അദ്ദേഹത്തിന് മടിയില്ല. ഏകദിനത്തില്‍ വിരാട് കോഹ്ലി വലിയ സ്കോറുകള്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് നോക്കു. ഒരു ബോളറെ പോലും തനിക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അയാള്‍ അനുവദിക്കില്ല,” ഹുസൈന്‍ വ്യക്തമാക്കി.

ഈ വര്‍ഷം കോഹ്ലി അത്ര ഫോമിലല്ലെന്നും, ഇന്ത്യ വിജയം തുടരുന്നിടത്തോളം സമയം അയാള്‍ക്കത് വിഷയമായിരിക്കില്ല എന്നും മുന്‍ ഇംഗ്ലണ്ട് താരം അഭിപ്രായപ്പെട്ടു. “ഇന്ത്യക്ക് ഈ പരമ്പര വിജയിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് കോഹ്ലിക്കറിയാം. താന്‍ നേടുന്ന റണ്‍സിനേക്കാള്‍ പ്രാധാന്യം ഇന്ത്യയുടെ വിജയത്തിനാണ് കോഹ്ലി നല്‍കുന്നത്,” ഹുസൈന്‍ പറഞ്ഞു.

Also Read: ‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ

The post ഇംഗ്ലണ്ട് ആരാധകരുടെ ഇഷ്ടക്കുറവ് കോഹ്ലിക്കൊരു വിഷയമല്ല: നാസര്‍ ഹുസൈന്‍ appeared first on Indian Express Malayalam.

Previous Post

സി.ബി.ഐ കേസിന് കാരണം പകപോക്കല്‍; പിന്നില്‍ ശാസ്ത്രജ്ഞരും പോലീസിലെ ചില ഉദ്യോഗസ്ഥരും- സിബി മാത്യൂസ്

Next Post

കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാൻ എന്തിനാണ് 84 ദിവസത്തെ ഇളവേള? കേന്ദ്രത്തോട് ഹൈക്കോടതി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കൊവിഷീൽഡ്-രണ്ടാം-ഡോസ്-സ്വീകരിക്കാൻ-എന്തിനാണ്-84-ദിവസത്തെ-ഇളവേള?-കേന്ദ്രത്തോട്-ഹൈക്കോടതി

കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാൻ എന്തിനാണ് 84 ദിവസത്തെ ഇളവേള? കേന്ദ്രത്തോട് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.