ന്യൂയോർക്> അമേരിക്കൻ മലയാളി സമൂഹത്തിൽ ഉയർന്ന ആരോപണമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ അല(ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക)യുടെ നാഷണൽ എക്സിക്യൂട്ടീവ് അപലപിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ, മലയാളികളുടെ നവോത്ഥാന മൂല്യങ്ങളെ തളർത്തുന്നതാണ്.
മലയാളി സംഘടനാ നേതാക്കൾ ഉൾപ്പെട്ട ആരോപണങ്ങളെ അലയുടെ നാഷണൽ എക്സിക്യൂട്ടീവ് യോഗത്തിൽ അപലപിച്ചു പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത അലയുടെ പത്തു നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും പ്രമേയത്തെ പിന്താങ്ങി.
സ്ത്രീകൾക്കെതിരെയുള്ള മോശം സമീപനങ്ങളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കേണ്ടത് അനിവാര്യമാണ്. അലപോലെയുള്ള ഒരു സാംസ്കാരിക സംഘടനക്കു ഇത്തരം പ്രവണതകളെ അംഗീകരിക്കാനാവില്ലെന്നും നാഷണൽ എക്സിക്യൂട്ടീവ് വിലയിരുത്തി.