ഭോപാൽ> മധ്യപ്രദേശിലെ ഇൻഡോറിൽ വള വിൽക്കാനെത്തിയ മുസ്ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. ഗോവിന്ദ് നഗറിൽ ഞായറാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ തസ്ലിം അലി (25) എന്ന യുവാവിനെയാണ് മർദിച്ചത്.
അതേസമയം, സംഭവത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തി. അയാൾ ആള്‍മാറാട്ടം നടത്തിയതിനാലാണ് ആളുകള്‍ പ്രകോപിതരായതെന്ന് നരോത്തം മിശ്ര പറഞ്ഞു. തസ്ലിമിനെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇയാൾ യാചിച്ചിട്ടും മർദനം തുടരുന്നതും ഈ നാട്ടിൽ ഇനി കണ്ടുപോകരുതെന്ന് അക്രമികൾ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്.