കോവളം> സ്ത്രീധന നിരോധനം അടുത്തവർഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അയ്യൻകാളിയുടെ 158–-ാം ജന്മദിനവുമായി ബന്ധപ്പെട്ട് കെപിഎംഎസ് സംഘടിപ്പിച്ച സ്നേഹാർദ്രം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൽ രമേശൻ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ആർ വിജയകുമാർ, വെള്ളാർ ശിവകുമാർ, യൂണിയൻ സെക്രട്ടറി ആർ ഷാനുരാജ്, പ്രസിഡന്റ് വെള്ളാർ സാബു, ട്രഷറർ ടി എസ് ജയന്തൻ, ശാഖാ പ്രസിഡന്റ് എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.