വാഷിങ്ടണ്‍
വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കലുകളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാനില്‍ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഒരു ജീവനും നഷ്ടപ്പെടാതെ ഇത്ര സങ്കീര്‍ണമായൊരു ദൗത്യം പൂര്‍ത്തീകരിക്കാനാകില്ലെന്നും അഫ്ഗാനിസ്ഥാൻ വിടാനുള്ള സ്വയംപ്രഖ്യാപിത സമയപരിധിയായ ആഗസ്ത് 31നകം കഴിയുന്നത്ര ആളുകളെ കാബൂളില്‍നിന്ന് രാജ്യത്ത് എത്തിക്കുമെന്നും ബൈഡന് പറഞ്ഞു.
ഒഴിപ്പിക്കൽ ശ്രമങ്ങൾ വേഗത്തിലാക്കാൻ വിമാനങ്ങള്‍ വിട്ടുനല്‍കാന്‍ വാണിജ്യ വിമാനക്കമ്പനികൾക്ക് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നിര്‍ദേശം നല്കി. എന്നാല്‍, ഈ വിമാനങ്ങള്‍ കാബൂളിലേക്ക് അയക്കില്ല, പകരം ഇതിനകം അഫ്ഗാനിസ്ഥാനില്‍നിന്ന് മറ്റ് രാജ്യങ്ങളിലെ സൈനികത്താവളങ്ങളില്‍ എത്തിച്ചിട്ടുള്ളവരെ രാജ്യത്ത് എത്തിക്കാനാകും ഉപയോഗിക്കുക.