ന്യൂഡൽഹി
ആംആദ്മി അംഗങ്ങൾ ഉൾപ്പെടെ 15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് ഈ നേതാക്കളെ കുരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര നിർദേശം. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന എന്നിവരെയാണ് കേന്ദ്രം ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജോലി ഭംഗിയായി നിര്‍വഹിക്കുമെന്ന് അസ്താന പ്രധാനമന്ത്രിക്ക് വാക്കുനൽകി. വിശ്വസനീയമായ കേന്ദ്രത്തിൽനിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സിസോദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.