നെയ്റോബി > അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഷൈലി സിങിന് വെള്ളി മെഡല്‍. പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ് നേട്ടം. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ബംഗളൂരുവിലെ ഫൗണ്ടേഷനിലാണ് ഷൈലി പരിശീലനം നടത്തുന്നത്.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ നേട്ടമാണ് ഇത്. 6.59 ദൂരത്തോടെ ഷൈലി രണ്ടാമതെത്തുകയായിരുന്നു. 6.60 മീറ്റര്‍ ചാടിയ സ്വീഡിഷ് താരം മജ അസ്കാജ് സ്വര്‍ണ്ണം സ്വന്തമാക്കി.