ന്യൂഡൽഹി > ആംഅദ്മി നേതാക്കളടക്കം പതിനഞ്ചുപേർക്കെതിരെ വ്യാജ എഫ്ഐആര് രജിസ്റ്റര് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജന്സികള്ക്ക് നിര്ദേശം നല്കിയതായി ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇനി വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ പ്രധാന മന്ത്രി കേന്ദ്ര ഏജന്സികള്ക്കും ഡല്ഹി പോലീസിനും നിര്ദേശം നല്കിയെന്നും അദ്ദേഹം ആരോപിച്ചു.
സിബിഐയ്ക്ക് പതിനഞ്ചുനേതാക്കന്മാരുടെ പേരുകള് അടങ്ങിയ പട്ടിക നല്കിയതായി അറിഞ്ഞത് വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നല്കിയ പട്ടികയില് പലരും ആം ആദ്മി പാര്ട്ടിയിലെ നേതാക്കളാണ്. ഏല്പ്പിച്ച ജോലി ഭംഗിയായി ചെയ്യുമെന്ന് ഡൽഹി പൊലീസ് മേധാവി രാകേഷ് അസ്ഥാന പ്രധാനമന്ത്രിയോട് വാഗ്ദാനം ചെയ്തതായും മനീഷ് സിസോദിയ പറഞ്ഞു.















