ജനീവ
താലിബാൻ പിടിയിൽ അഫ്ഗാൻകാർ അപകടത്തിലായേക്കാമെന്നും അവർക്ക് രക്ഷപ്പെടാൻ കൃത്യമായ വഴികളില്ലെന്നും യുഎൻ അഭയാർഥികാര്യ ഹൈക്കമീഷണര്‍.(യുഎന്‍എച്ച്സിആര്‍)സാധാരണ മാർഗങ്ങളിലൂടെ രക്ഷപ്പെടാൻ ജനങ്ങൾക്കാകുന്നില്ല.
നാടും വീടും ഉപേക്ഷിക്കേണ്ടി വന്ന പതിനായിരക്കണക്കിന് ആളുകൾ രാജ്യത്തിനുള്ളിലുണ്ട്. അയൽരാജ്യങ്ങൾ അതിർത്തി തുറന്നുവയ്ക്കുകയും അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കുകയും ചെയ്യണമെന്നും യുഎന്‍എച്ച്സിആര്‍ വക്താവ് ഷബിയ മന്റൂ പറഞ്ഞു. താലിബാൻ ഭരണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നേരിട്ടേക്കാവുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഐക്യരാഷ്ട്ര സംഘടന ആശങ്ക പ്രകടിപ്പിച്ചു.