തിരുവനന്തപുരം: ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാൻ റേഷൻ കാർഡ് ഉടമകൾക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.
ചില വ്യാപാരികൾ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യവിവാദങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമൺകരയിലെ റേഷൻകടയിൽ നിന്ന് ഓണക്കിറ്റ് വാങ്ങി.