കാഠ്മണ്ഡു
നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാർടി കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) പിളർന്നു. മാധവ് കുമാർ നേപ്പാളിന്റെ നേതൃത്വത്തിലുള്ള വിഭാഗം പുതിയ പാർടി സിപിഎൻയുഎംഎൽ (സോഷ്യലിസ്റ്റ്) രൂപീകരിച്ചു. രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകി.
മന്ത്രിസഭയുടെ നിർദേശത്തെതുടർന്ന് ബുധനാഴ്ച പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി രാഷ്ട്രീയ പാർടി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതുപ്രകാരം, 20 ശതമാനം അംഗങ്ങളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കിൽ മാതൃപാർടിയിൽനിന്ന് പുറത്തുവന്ന് പുതിയ പാർടി രൂപീകരിക്കാം.
ജനതാ സമാജ്വാദി പാർടിയിലെ മഹന്ദ താക്കൂർ വിഭാഗവും പുതിയ പാർടി രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചു. സമാജ്വാദി പാർടി നേപ്പാൾ (ഡെമോക്രാറ്റിക്) എന്നാണ് പേര്.