വാഷിങ്ടൺ
താലിബാൻ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സാധുതയുള്ള സർക്കാരായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് താലിബാൻ ആഗ്രഹിക്കുന്നോ എന്ന് വ്യക്തമല്ലെന്നും ബൈഡൻ ടി വി അഭിമുഖത്തിൽ പറഞ്ഞു. അൽ ഖായ്ദ ഉൾപ്പെടെയുള്ള സംഘടനകളുടെ ഭീഷണി അഫ്ഗാനിസ്ഥാനേക്കാൾ രൂക്ഷമായ രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ നിർബന്ധത്തിന് വഴങ്ങിയാണ് താലിബാൻ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറായതെന്ന് പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സമാധാനം ഉറപ്പാക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ എന്നെന്നും ഓർമിക്കപ്പെടും. തങ്ങൾ അവഗണിക്കാനാകാത്ത ശക്തിയാണെന്നും മന്ത്രി പറഞ്ഞു.