മാഡിസൺ
കോവിഡ് വാക്സിൻ കുത്തിവയ്ക്കുന്നതിനെതിരെ നിലപാട് എടുക്കുകയും തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത അമേരിക്കൻ കര്ദിനാള് റെയ്മണ്ട് ലിയോ ബുര്ക്കെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്. പത്തിന് കോവിഡ് സ്ഥിരീകരിച്ച കര്ദിനാൾ ഇപ്പോള് ആശുപത്രിയില് വെന്റിലേറ്ററിലാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മാര്പാപ്പയുടെ കടുത്ത വിമര്ശകനാണ് ഇദ്ദേഹം.
വാക്സിനുള്ളില് മൈക്രോ ചിപ്പുകള് ഘടിപ്പിച്ചിട്ടുണ്ടെന്നും എല്ലാം നിയന്ത്രണത്തിലാക്കാനുള്ള സര്ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് വാക്സിന് നിര്ബന്ധമാക്കുന്നതെന്നും കര്ദിനാള് പ്രചരിപ്പിച്ചിരുന്നു.
ഇത്തരം വാദങ്ങള് വിശ്വസിച്ച് അമേരിക്കയില് നിരവധി വിശ്വാസികള് വാക്സിനെടുക്കുന്നതില്നിന്ന് വിട്ടുനിന്നു. കൊറോണ വൈറസിനെ കര്ദിനാൾ വുഹാന് വൈറസ് എന്ന് വിളിച്ചതും വിവാദമായി. അതിനിടെ കോവിഡ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും അത് സ്വീകരിക്കുന്നത് സ്നേഹപ്രവൃത്തിയാണെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി . വാക്സിൻവിരുദ്ധ പ്രചാരണങ്ങളെ ചെറുക്കാൻ -മാർപാപ്പയും ആറു കർദിനാൾമാരും ഒരു ആർച്ച്ബിഷപ്പും ഉൾപ്പെടുന്ന വീഡിയോ സന്ദേശം വത്തിക്കാൻ ഒരു പരസ്യക്കമ്പനിയുമായി ചേർന്ന് പുറത്തിറക്കി.