തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് ഇതുവരെ 50 ലക്ഷം പേർക്ക് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റ് വാങ്ങാനുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ് സമയബന്ധിതമായി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: ആഗസ്ത്–- 19: – 9446443064, 7907762654, 9656586069. ആഗസ്ത് 20: – 7012600086, 8921500553, 8330805595.