തൃശ്ശൂർ/പാലക്കാട്: പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാർ പറയുന്നു. ചില വീടുകളിലെ കട്ടിലുകൾ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.
തൃശ്ശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി. അഞ്ചുസെക്കൻഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലുളള ശബ്ദത്തോടുകൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകളുടെ ചുമരിൽ വിളളലുണ്ടായിട്ടുണ്ട്.
കിഴക്കഞ്ചേരി വില്ലേജ് ഓഫീസർ ഇത് ഭൂചലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.