കോഴിക്കോട് > എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയതായ പരാതി ഹരിത പ്രവർത്തകർ വനിതാകമീഷനിൽ എത്തിച്ചത് ശരിയായില്ലെന്ന് എം കെ മുനീർ എംഎൽഎ. ഹരിത ചർച്ചക്ക് തയ്യാറാകണമായിരുന്നു. പ്രശ്നം എങ്ങനെ തീർക്കണമെന്ന് പാർടിക്കറിയാം. ശത്രുക്കൾക്ക് വടിനൽകുന്ന സമീപനം സ്വീകരിക്കരുത് – മുനീർ പറഞ്ഞു. പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാതെ തീർക്കും. ചർച്ചയുടെ വാതിൽ അടച്ചിട്ടില്ല. ഹരിത വേണ്ടെന്നും ലീഗ് തീരുമാനിച്ചിട്ടില്ല – മുനീർ പറഞ്ഞു