കോഴിക്കോട് > എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ച വിഷയത്തിൽപരാതി ലഭിച്ചിട്ടില്ലെന്ന് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. പരാതി നൽകുന്നകാര്യം കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നൽകാൻ എന്തുകൊണ്ട് വൈകി?, നൂർബിന ന്യായീകരിച്ചു.
പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും, വീണുകിടക്കുമ്പോൾ ചവിട്ടാൻ ശ്രമിക്കരുതെന്നും നൂർബിന റഷീദ് പറഞ്ഞു. നേരത്തെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ലീഗ് നേതൃത്വത്തിന്റെയും എംഎസ്എഫ് നേതാക്കളുടെയും വാദങ്ങളൊക്കെ തള്ളിയിരുന്നു. വനിതാ നേതാക്കളെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാതെ പരാതി നൽകിയവരെയും തന്നെയും മോശമായ രീതിയിൽ വ്യക്തിഹത്യ ചെയ്യുകയാണുണ്ടായതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.