കൊച്ചി: പോപ്പുലർ ഫിനാൻസിന് ഓസ്ട്രേലിയയിൽ കമ്പനി. വിദേശത്ത് കമ്പനി രജിസ്റ്റർ ചെയ്തതായി പ്രതികൾ ഇ.ഡി.യോട് വെളിപ്പെടുത്തി. 1600 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ടെത്തിയത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ റോയ് ഡാനിയേൽ, മകൾ റീനുഎന്നിവരെഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്.
കേസിലെ പ്രതികൾ ഇവരുടെ നിക്ഷേപ തട്ടിപ്പ് ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ.ഡി.കണ്ടെത്തി. ഓസ്ട്രേലിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ റോയ് ഡാനിയേൽ ഡയറക്ടറായിരുന്നുവെന്നും കണ്ടെത്തി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുവേണ്ടി കേസിലെ രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കോടതി പ്രതികളെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു.