കോഴിക്കോട്:പ്ലസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായി വിദ്യാർഥികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിക്കോട് നീന്തൽ സെലക്ഷൻ നടത്തി. ജില്ലാ സ്പോൺസ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കാവ്നടന്ന പരിപാടിയിൽ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
നീന്തൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയായിരുന്നു നൽകിയത്. എന്നാൽ ഇത് സ്പോർട്സ് കൗൺസിൽ വഴി നൽകുന്നതായിരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്നാണ് ഇന്നലെ മുതൽ നടക്കാവ് നീന്തൽ കുളത്തിൽ മത്സര പരിപാടി നടത്തിയത്. ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും വിദ്യാർഥികളും രക്ഷിതാക്കളും എത്തിയതാണ് വലിയ ആൾക്കൂട്ടമാവാൻ കാരണമായത്. വിദ്യാർഥികൾ കൂടിയതറിഞ്ഞ് കെ.എസ്.യു പ്രതിഷധവുമായി എത്തി.