തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നിയിടിച്ച് ഗവർണമെന്റ് ജീവനക്കാരന് ഗുരുതര പരിക്ക്. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായർക്കാണ് പരിക്കേറ്റതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അബോധാവസ്ഥയിലായ ഇയാളുടെ അഞ്ചര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല നഷ്ടമായതായും റിപ്പോർട്ട് പറയുന്നു.
ഞായറാഴ്ച രാത്രി തിരുവനന്തപുരം പാലോട് വെച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗോപകുമാരൻ നായർ ബൈക്കിൽ പോകവെ കുറുകെ ചാടിയ ഇടിക്കുകയായിരുന്നു.
Also Read :
ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ തലയ്ക്കും കൈക്കും കാലിനുമാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായ സമയത്താണ് ഇയാളുടെ അഞ്ചരപവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടമായത്. പോലീസെത്തിയാണ് പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.