ന്യൂയോർക്ക്
അമേരിക്കൻ വനിതാ ഫുട്ബോളിലെ മിന്നുംതാരമായ കാർലി ലോയ്ഡ് വിരമിക്കുന്നു. 312 മത്സരങ്ങളിൽ ഇറങ്ങിയ മുപ്പത്തൊമ്പതുകാരി 128 ഗോളടിച്ചു.
രണ്ട് ലോകകപ്പ് കിരീടങ്ങളിൽ പങ്കാളിയായി.
രണ്ടുതവണ ഒളിമ്പിക് സ്വർണം നേടി. 2005ൽ ഇരുപത്തിരണ്ടാംവയസ്സിലായിരുന്നു അരങ്ങേറ്റം. അമേരിക്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ചതിൽ രണ്ടാമതുണ്ട്.