നൗകാമ്പ്
ബാഴ്സലോണയുടെ സാമ്പത്തികാവസ്ഥ ഭയപ്പെടുത്തുന്ന നിലയിലാണെന്ന് ക്ലബ് പ്രസിഡന്റ് യൊവാൻ ലപോർട്ട. 10,000 കോടി രൂപ നഷ്ടത്തിലാണ് ബാഴ്സ. മുൻ പ്രസിഡന്റ് ജോസെപ് മരിയ ബർതോമ്യുവിനെ ലപോർട്ട കുറ്റപ്പെടുത്തി. ശമ്പളബിൽ വരുമാനത്തെക്കാൾ കൂടുതലാണ്.
സമീപകാലത്ത് നിരവധി കളിക്കാരെ വൻതുക നൽകി ബാഴ്സ കൂടാരത്തിൽ എത്തിച്ചിരുന്നു. പിന്നാലെ കോവിഡ് മഹാമാരിയിൽ ബാഴ്സ തകർന്നു. സൂപ്പർതാരം ലയണൽ മെസിയെ നിലനിർത്താൻപോലും ബാഴ്സയ്ക്ക് കഴിഞ്ഞില്ല. മെസി പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു.
സ്പാനിഷ് ലീഗ് സാമ്പത്തിക ചട്ടങ്ങളാണ് മെസിയെ നിലനിർത്തുന്നതിൽനിന്ന് ബാഴ്സയെ തടഞ്ഞത്. പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിനായി ജെറാർഡ് പിക്വെ ഉൾപ്പെടെയുള്ള കളിക്കാർ ശമ്പളം കുറച്ചിരുന്നു.