കൽപ്പറ്റ: എന്റെ മകനാണിത്. ഇവൻ ജനിച്ചത് എന്റെ കൺമുന്നിലാണ്. നിങ്ങളൊക്കെ കാണുന്നതിന് മുൻപ് ഞാനാണ് ഈ മുഖം കണ്ടത്, രാഹുലിനോടൊപ്പമുണ്ടായിരുന്നവരോട് രാജമ്മ പറഞ്ഞു. തുടർന്ന് കൈയ്യിലിരുന്ന ചോക്ലേറ്റ് രാഹുലിന് നൽകി.
ഇത് തരുന്നതിന് എനിക്ക് ആരുടെയും അനുവാദം വേണ്ട. ഇത് അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരു താക്കീതും.
കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിന്വയനാട്ടിലെത്തിയപ്പോഴായായിരുന്നുനാടകീയവും വികാരഭരിതവുമായ രംഗങ്ങൾ അരങ്ങേറിയത്. രാഹുലിന്റെജനന സമയത്ത് പരിചരിച്ച നേഴ്സ് ആണ്ബത്തേരി നായ്ക്കട്ടി സ്വദേശി വാവത്തിൽ രാജമ്മ.രാഹുൽ ഗാന്ധിയെ കാണുന്നതിനും സ്നേഹം പുതുക്കുന്നതിനും വഴിയിൽ കാത്തുനിൽക്കുകയായിരുന്നു അവർ.
The wholesome love and affection from Rajamma Amma who was a nurse at Delhi’s holy family hospital where
Shri @RahulGandhi was born. pic.twitter.com/fMCDNIsUio
— Congress Kerala (@INCKerala) August 17, 2021
രാജമ്മ ഡൽഹിയിൽ ഹോളിക്രോസ് ആശുപത്രിയിൽ നഴ്സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. അന്ന് രാജമ്മയാണ് ആശുപത്രിയിൽ രാഹുലിന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ആ സ്നേഹവും കരുതലുമാണ് രാഹുലിനോടുള്ള സ്നേഹത്തിന് പിന്നിൽ.
തന്നയയ്ക്കാൻ ഒരുപാട് സംഗതികളുണ്ട്. എന്നാൽ താങ്കൾക്ക് സമയമില്ലെന്ന് അറിയാം, രാജമ്മ പറഞ്ഞു. സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സുഖവിവരങ്ങൾ അന്വേഷിച്ച രാജമ്മ, അമ്മയ്ക്കും സഹോദരിക്കും ആശംസകൾ കൈമാറുകയും ചെയ്തു. നെറുകയിൽ ചുംബനം നൽകിയാണ് രാഹുൽ ഗാന്ധിയെ യാത്രയാക്കിയത്.
കോൺഗ്രസിന്റെഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
2019ൽകൽപറ്റ റസ്റ്റ്ഹൗസിൽ രാഹുൽ ഗാന്ധി നഴസ് രാജമ്മയെ ആശ്ലിച്ചപ്പോൾ (ഫയൽ ചിത്രം)
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വോട്ടർമാരോട് നന്ദിപറയാനായി വയനാട്ടിലെത്തിയ ആദ്യ വരവിൽത്തന്നെ രാഹുൽ രാജമ്മയെ കണ്ടിരുന്നു. കല്പറ്റയിലെ ഗവ. റെസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. ആശുപത്രിവിടുംവരെ കുഞ്ഞുരാഹുലിനെ ഏറെ എടുത്തുനടന്ന കാര്യം അന്ന് രാജമ്മ അനുസ്മരിച്ചിരുന്നു. രാജമ്മ താൻ ഉണ്ടാക്കിയ ചക്ക ഉപ്പേരിയും ചോക്ലേറ്റുകളും അന്ന് രാഹുലിന് നൽകുകയും ചെയ്തിരുന്നു.
Content Highlights:’He’s my son’, says nurse Rajamma, hands over sweets to Rahul Gandhi