Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മൂന്നാംതരംഗം: 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍; 60 ശതമാനം കിടക്കകള്‍ 3 മാസത്തിനുള്ളില്‍: മന്ത്രി വീണാ ജോർജ്‌

by News Desk
August 18, 2021
in KERALA
0
മൂന്നാംതരംഗം:-48-ആശുപത്രികളില്‍-പീഡിയാട്രിക്-സംവിധാനങ്ങള്‍;-60-ശതമാനം-കിടക്കകള്‍-3-മാസത്തിനുള്ളില്‍:-മന്ത്രി-വീണാ-ജോർജ്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > മൂന്നാം തരംഗത്തിന് മുന്നൊരുക്കമായി 48 ആശുപത്രികളില് സജ്ജമാകുന്ന പീഡിയാട്രിക് വാര്ഡുകളുടെയും ഐസിയുകളുടെയും 60 ശതമാനവും 3 മാസത്തിനുള്ളില് പൂര്ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. 490 ഓക്സിജന് സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്, 158 എച്ച്ഡിയു കിടക്കകള്, 96 ഐസിയു കിടക്കകള് എന്നിങ്ങനെ ആകെ 744 കിടക്കകൾ സജ്ജമാക്കും. മൂന്നാം തരംഗം മുന്നില് കണ്ട് വലിയ പ്രവര്ത്തനങ്ങളാണ് നടത്തുന്നത്. ആശുപത്രികളില് ഐസിയു, ഓക്സിജന് കിടക്കകള് വര്ധിപ്പിക്കുന്നതിനൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തുന്നതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാന കോവിഡ് കണ്ട്രോള് റൂം സന്ദര്ശിച്ച ശേഷം നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധത്തിൽ നിർണായക ഇടപെടലാണ് കണ്ട്രോള് റൂം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോര്ട്ട് ചെയ്തതെങ്കിലും അതിനുമുമ്പ് ജനുവരി 24ന് സംസ്ഥാന കോവിഡ് കണ്ട്രോള് റൂം പ്രവര്ത്തന സജ്ജമാക്കിയിരുന്നു. അന്ന് മുതല് ഇന്നുവരെ ഒന്നേ മുക്കാല് കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്ത്തനമാണ് കണ്ട്രോള് റൂമിൽ നടക്കുന്നത്. ഇതേ മാതൃകയില് 14 ജില്ലകളിലും കണ്ട്രോള് റൂമുകള് പ്രവര്ത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിൽ ആത്മാര്ത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കണ്ട്രോള് റൂമിലെ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

ഡോക്ടര്മാര് ഉള്പ്പെടെ നൂറോളം ആരോഗ്യ വിദഗ്ധരാണ് ഇടവേളകളില്ലാതെ കണ്ട്രോള് റൂമില് പ്രവര്ത്തിക്കുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം ചേർന്ന് പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്ക്കരിക്കും. രോഗബാധിത മേഖലയിലുള്ളവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്ക്കപ്പട്ടിക തയ്യാറാക്കല്, വൈദ്യ സഹായം ലഭ്യമാക്കൽ, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്, വാക്സിനേഷന് തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടെയും ഏകോപനവും നിയന്ത്രണവും കണ്ട്രോൾ റൂമുകൾ വഴിയാണ്.

സര്വയലന്സ് ടീം, കോള് സെന്റര് മാനേജ്മെന്റ് ടീം, ട്രെയിനിങ് ആൻഡ് അവയര്നസ് ജെനറേഷന്, മെറ്റീരിയല് മാനേജ്മെന്റ് ടീം, ഇന്ഫ്രാസ്ട്രക്ച്ചര്, ലാബ് സര്വയലന്സ് ടീം, മീഡിയ സര്വയലന്സ് ടീം, ഡോക്യുമെന്റേഷന് ടീം, പ്രൈവറ്റ് ഹോസ്പിറ്റല് സര്വയലന്സ് ടീം, വാക്സിനേഷന് ടീം തുടങ്ങിയ നിരവധി വിദഗ്ധ കമ്മിറ്റികളാണ് കണ്ട്രോള് റൂമിലുള്ളത്. ഓരോ വിഭാഗവും ഒരു നോഡല് ഓഫീസറുടെയും റിപ്പോര്ട്ടിങ് ഓഫീസറുടെയും സഹായികളുടെയും മേല്നോട്ടത്തിലാണ് പ്രവര്ത്തിക്കുന്നത്.

ഓരോ ദിവസവും ഈ കമ്മിറ്റികളുടെ പ്രവര്ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള് സ്വീകരിക്കുന്നത്. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി, എന്എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്, ആരോഗ്യ വകുപ്പ് ഡയറക്ടര്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്, അഡീഷണല് ഡയറക്ടര്മാര് എന്നിവരുടെ ആരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം.

കണ്ട്രോള് റൂമില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് കോള് സെന്ററുമുണ്ട്. കോൾ സെന്ററില് വരുന്ന കോളുകള്ക്ക് മറുപടി നൽകുകയും പ്രധാന വിവരങ്ങള് നടപടികള്ക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

Previous Post

ഇഎംഎസിന്റെ ആണഹന്തയ്ക്കെതിരെ പോരാടിയ ഗൗരിയമ്മയാണെന്റെ ഹീറോ; ലീഗ് നേതൃത്വത്തിനെതിരെ ഫാത്തിമ തഹ്ലിയ

Next Post

കര്‍ണാടകത്തിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുത്: ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കര്‍ണാടകത്തിലേക്ക്-ചികിത്സയ്ക്കുപോകുന്നവരെ-തടയരുത്:-ഹൈക്കോടതി

കര്‍ണാടകത്തിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുത്: ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.