തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്ന കേസുകള്‍ പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് സിബിഐയ്ക്ക് കൈമാറിയത്. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിനു പുറമെ സ്ത്രീപീഡന പരാതിയും നേതാക്കള്‍ക്കെതിരെയുണ്ട്.
Also Read:
മുൻപ് നാലു വര്‍ഷത്തോളം കേരള പോലീസ് സംഘം അന്വേഷിച്ച കേസുകളിൽ നേതാക്കള്‍ക്കെതിരെ തെളിവു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പരാതിക്കാരി കേസ് സിബിഐയ്ക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെടുകായിരുന്നു. കേസിൻ്റെ വിശദാംശങ്ങള്‍ പരാതിക്കാരി ഡൽഹിയിലെ സിബിഐ ഓഫീസിലെത്തി കൈമാറുകയും ചെയ്തിരുന്നു.
2019ൽ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി തന്നെ പീഡിപ്പിച്ചെന്നായിരുന്നു കേസിലെ ഇരയുടെ ആരോപണം. കേസിലെ പ്രതികയായ ഉമ്മൻ ചാണ്ടിയ്ക്കെതിരെ തെളിവില്ലെന്ന് കേരള പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പോലീസ് വ്യക്തമാക്കി. പരാതിക്കാരി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിൽ വെച്ചു കണ്ടതിനു തെളിവില്ലെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങള്‍ തള്ളുന്നതാണ് സിബിഐയുടെ പ്രാഥമി കഅന്വേഷണ റിപ്പോര്‍ട്ട്.
Also Read:
കേസിൽ പോലീസ് ശേഖരിച്ച തെളിവുകള്‍ അടക്കം പരിശോധിച്ച സിബിഐ ക്ലിഫ് ഹൗസിൽ സംഭവദിവസം ജോലി ചെയ്തിരുന്ന പോലീസുകാരുടെയും പേഴ്സണൽ സ്റ്റാഫിൻ്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.