ന്യൂഡൽഹി
രാജ്യത്തെ നിയമനിര്മാണരീതി പരിതാപകരമെന്ന് തുറന്നടിക്കാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയെ പ്രേരിപ്പിച്ചത് 20 സുപ്രധാബില്ലുകള് ചര്ച്ചയില്ലാതെ പാസാക്കിയ സര്ക്കാര് നടപടി.
കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതാനും ദേശീയ പരമാധികാരം അട്ടിമറിക്കാനും ഇടയാക്കുന്ന നിയമങ്ങളാണ് പടച്ചുവിടുന്നത്. കഴിഞ്ഞവർഷം മൂന്ന് കാർഷികനിയമം രാജ്യസഭ കടത്തിയത് വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷം ആവശ്യം ചെവിക്കൊള്ളാതെ. വർഷകാല സമ്മേളനത്തിൽ ചർച്ചകൂടാതെ പാസാക്കിയ ബില്ലുകൾ:
●അവശ്യ പ്രതിരോധസേവനബിൽ (പ്രതിരോധ നിർമാണമേഖലയിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധിക്കാൻ)● ജനറൽ ഇൻഷുറൻസ് നിയമഭേദഗതി(ജനറൽ ഇൻഷുറൻസ് കമ്പനികൾ സ്വകാര്യവൽക്കരിക്കാൻ) ●നികുതിനിയമ ഭേദഗതി(വിദേശകോർപറേറ്റുകൾക്ക് നികുതിയിളവ് നൽകാൻ) ●എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി(വിമാനത്താവള സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടാൻ) ●ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ ഭേദഗതി(ബാങ്കുകൾ പൊളിഞ്ഞാൽ നഷ്ടപരിഹാരം സംബന്ധിച്ച്) ● ലിമിറ്റഡ് ലയബലിറ്റി പാർട്ട്ണർഷിപ്പ് ഭേദഗതി(കമ്പനി നിയമങ്ങൾ) ●പാപ്പർ–-കടബാധ്യത കോഡ് ഭേദഗതി ●ഉൾനാടൻ ജലയാനങ്ങൾ ബിൽ ● നാളികേര വികസനബോർഡ് ● ഫാക്ടറിങ് റഗുലേഷൻ ● ബാലനീതി ബിൽ ●മറൈൻ ആൻഡ് എയ്ഡ്സ് നാവിഗേഷൻ. ● ഡൽഹി വായുഗുണനിലവാര നിയന്ത്രണം ●ട്രിബ്യൂണലുകൾ പരിഷ്കരിക്കൽ ബിൽ(ഒട്ടേറെ ട്രിബൂണലുകൾ നിർത്തലാക്കാൻ) ●കേന്ദ്രസർവകലാശാല ബിൽ ●ധനവിനിയോഗ ബിൽ(മൂന്നാം നമ്പർ) ●ധനവിനിയോഗബിൽ(നാലാം നമ്പർ) ●നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളി ബിൽ. ●നാഷണൽ കമീഷൻ ഫോർ ഹോമിയോപ്പതി ● നാഷണൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ