മുതിർന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടെങ്കില്‍ ഗൗരവമായി കാണണമെന്നും പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. എല്ലാവരുമായും ചര്‍ച്ച നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.
Also Read :
പുനഃസംഘടനയുമായി ബന്ധപ്പെട്ട് തന്നെ ഒരു കോൺഗ്രസ് നേതാവും അസംതൃപ്തി അറിയിച്ചിട്ടില്ലെന്നും വിഡി സതീശൻ പ്രതികരിച്ചു. അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സോണിയ ഗാന്ധിയുടെ ഇടപെടലിനായുള്ള ശ്രമത്തിലാണു ഗ്രൂപ്പുകൾ എന്നാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പേരുകള്‍ക്കു പുറമെ കൂടുതൽ നേതാക്കളുടെ പേരുകള്‍ പട്ടികയിൽ ഉള്‍പ്പെടുത്തിയതാണ് നേതാക്കളുടെ എതിര്‍പ്പിനു കാരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
കെപിസിസിയിൽ അടക്കമുള്ള പുതിയ മാറ്റങ്ങള്‍ക്കു ശേഷം പാര്‍ട്ടിയിൽ തങ്ങള്‍ ഒതുക്കപ്പെടുകയാണെന്ന തോന്നൽ നേതാക്കള്‍ക്കുണ്ട്. ഇതിനു പുറമെയാണ് സാധാരണ ഡിസിസി പുനഃസംഘടനയിൽ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന പരിഗണന ഇക്കുറി ഇല്ലാത്തത്. സ്വന്തം ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിലും നേതാക്കള്‍ക്ക് മേൽക്കൈ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആലപ്പുഴ ജില്ലയിൽ ബാബുപ്രസാദിന്‍റെ പേരായിരുന്നു രമേശ് ചെന്നിത്തല മുന്നോട്ടു വെച്ചത്. എന്നാൽ ഇതോടൊപ്പം എംജെ ജോബിന്‍റെ പേരു കൂടി കെ സി വേണുഗോപാലിന്‍റെ നോമിനിയായി ചേര്‍ക്കുകയായിരുന്നു. കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടി മൂന്നിലധികം പേരുകള്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡിനു പട്ടിക സമര്‍പ്പിക്കുന്നതിനു മുൻപ് തന്നോടു കൂടിയാലോചിച്ചില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പരാതിയെന്നാണ് റിപ്പോർട്ട്.