വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണ്. കേരളത്തിൽ കൊവിഡ് മരണ നിരക്ക് കുറവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. കോണ്ടാക്ട് ട്രേസിങ്ങിൽ കേരളം ശ്രദ്ധ പുലർത്തണമെന്നും വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും രോഗം വ്യാപിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്ക് മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ കേരളത്തിന് 11 ലക്ഷം വാക്സിനെങ്കിലും അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഘട്ടംഘട്ടമായി വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമായ വാക്സിൻ നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.