Also Read :
ശനിയാഴ്ച നടന്ന കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ 17ാമത് വാര്‍ഷിക കൺവെൻഷൻ ചടങ്ങിൽ വച്ചാണ് ബഹുമതി സമ്മാനിച്ചത്. ആത്മീയത, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മഹത്തായ സംഭാവനകള്‍ വിലയിരുത്തിയാണ് ഓണററി ബഹുമതി സമ്മാനിച്ചത്.
കലഹത്താൽ കീറിമുറിക്കപ്പെടുകയും സമ്മർദ്ദത്താൽ കുലുങ്ങുകയും ചെയ്യുന്ന ഒരു ലോകത്ത്, മാനവികത മുഴുവൻ കണ്ണുകളും ഉറ്റുനോക്കുന്നത് മാതാ അമൃതാനന്ദമയിലേക്കാണെന്നും ബിരുദദാനം നൽകിക്കൊണ്ട് കെഐഐടിയുടെ വൈസ് ചാൻസലർ പ്രൊഫ. സസ്മിത സാമന്ത പറഞ്ഞു.
മികച്ച വിദ്യാഭ്യാസം വഴി ആന്തരിക ബാഹ്യലോകത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരാകുമെന്നും അതുവഴി സമൂഹത്തിന് വെളിച്ചം പകരുവാൻ സാധിക്കുമെന്നും മറുപടി പ്രസംഗത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.
മാതാ അമൃതാനന്ദമയിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ബിരുദമാണിത്. നേരത്തെ, 2019 ലും 2010 ലും മൈസൂർ സർവകലാശാലയിൽ നിന്നും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും യഥാക്രമം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
Also Read :
ചടങ്ങിൽ കെഐഐടി പ്രോ ചാൻസലർ, പ്രൊഫ. സുബ്രത് കുമാർ ആചാര്യ, രജിസ്ട്രാർ പ്രൊഫ. ജ്ഞാന രഞ്ജൻ മൊഹന്തി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യാതിത്ഥിയായിരുന്നു. നോബൽ സമ്മാന ജേതാവ് പ്രൊഫ. ജീൻ-മേരി ലെഹ്നും ചടങ്ങിൽ പങ്കെടുത്തു.